---
title: "നാദാപുരഞ്ഞ് പുലിഭീതി മാറുന്നില്ല...! 'നൂറുശതമാനം ഉറപ്പ്, അത് പുലിതന്നെ'; കുമ്മങ്കോട് വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ"
english_title: " Leopard Fear Continues In Nadapuram Kummankode Locals Spot Leopard Again"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384323/ nadapuram-kummankode-leopard-fear-continues-locals-spot-again-NEW"
published_at: "2026-09-26T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7b08fec4f8_nadapuram-kummankode-leopard-fear-continues-locals-spot-again.jpg"
keywords: ["Nadapuram Leopard Fear", "Kummankode Leopard", "Nadapuram Leopard Attack", "Kerala Leopard Sighting"]
---

# നാദാപുരഞ്ഞ് പുലിഭീതി മാറുന്നില്ല...! 'നൂറുശതമാനം ഉറപ്പ്, അത് പുലിതന്നെ'; കുമ്മങ്കോട് വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ

> **Lead Summary:** **നാദാപുരം: **നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് പ്രദേശം വീണ്ടും ആശങ്കയിൽ. എരഞ്ഞിക്കൽ സിനാൻ എന്ന വിദ്യാർത്ഥിയെ പുലി ആക്രമിച്ചതിന് പിന്നാലെ, ആളൊഴിഞ്ഞ പറമ്പിൽ ഇന്ന് പുലിയെ വീണ്ടും കണ്ടതായി നാട്ടുകാർ സ്ഥിരീകരിച്ചു.

## Article Content

**നാദാപുരം: **നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് പ്രദേശം വീണ്ടും ആശങ്കയിൽ. എരഞ്ഞിക്കൽ സിനാൻ എന്ന വിദ്യാർത്ഥിയെ പുലി ആക്രമിച്ചതിന് പിന്നാലെ, ആളൊഴിഞ്ഞ പറമ്പിൽ ഇന്ന് പുലിയെ വീണ്ടും കണ്ടതായി നാട്ടുകാർ സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ 11:15-ഓടെ വീടിന് പിന്നിലെ പറമ്പിൽ കൂവ പറിക്കാൻ എത്തിയപ്പോഴാണ് പുലിയെ നേരിട്ട് കണ്ടതെന്ന് വീട്ടുകാരൻ പറഞ്ഞു. നൂറ് മീറ്റർ അകലെ നിന്നാണ് പുലിയെ കണ്ടത്. തന്നെ കണ്ടിട്ടും ഓടാതെ, പതിയെ പിറകോട്ട് നടന്ന് മറയുകയായിരുന്നുവെന്നും അത് പുലി തന്നെ ആയിരുന്നു എന്നതിൽ നൂറുശതമാനം വ്യക്തതയുണ്ടെന്നും വീട്ടുകാരൻ നാട്ടുകാരോട് വ്യക്തമാക്കി.

അതേസമയം പ്രദേശത്ത് പുലിയുടെ അക്രമമുണ്ടായി ഇന്ന് എട്ട് ദിവസം പിന്നിടുകയാണെന്നും പുലിയെ പിടികൂടാൻ കാടടച്ചുഉള തിരച്ചിൽ ഇനിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

English Summary:

Nadapuram panchayat's Kummankode area is again in anxiety as locals confirm leopard sighting again in deserted field after attack on student Sinan from Eranjikkal. House owner said he directly saw leopard at around 11:15 AM today when he came to collect arrowroot from field behind his house. He saw it from 100 meters away. Despite seeing him, leopard did not run but slowly walked backwards and disappeared, and he is 100 percent sure it was leopard. Meanwhile locals allege that eight days have passed since leopard attack in area and forest-enclosed search to capture leopard has not yet been conducted. Authorities have informed to maintain extreme vigilance in area in background of incident.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384323/ nadapuram-kummankode-leopard-fear-continues-locals-spot-again-NEW)